തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് നിലനിര്‍ത്താന്‍ തുളസി വെള്ളം സഹായിക്കുന്നുവെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇത് ശരീരത്തിലെ സമ്മര്‍ദ്ദത്തിന് കാരണമാകുന്ന സ്‌ട്രെസ് ഹോര്‍മോണാണ്. തുളസി വെള്ളം കുടിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മര്‍ദ്ദരഹിതമായി തുടരാന്‍ സഹായിക്കുകയും ചെയ്യും. ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇത് ഇല്ലാതാക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. തുളസി വെള്ളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ളവര്‍ തുളസി വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ഏറെ നല്ലതാണ്. ‘യൂജിനോള്‍’ എന്നൊരു ഘടകം തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. തുളസി രക്തം ശുദ്ധീകരിക്കാന്‍ ഏറെ ഉത്തമമാണ്. അതുകൊണ്ടുതന്നെ ചര്‍മത്തിനു തിളക്കം നല്‍കാനും രക്തജന്യ രോഗങ്ങള്‍ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും. തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാന്‍ സഹായിക്കും. തുളസിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതുമാണ്. അയേണ്‍ ഗുളികകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് തുളസി. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇതു സഹായിക്കും.