ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ്, മജീദ്, സുഹ്റ, കുഞ്ഞിപ്പാത്തുമ്മ തുടങ്ങിയ നിത്യസ്മരണീയങ്ങളായ കഥാപാത്രങ്ങളെയും ബാല്യകാലസഖി, ന്റപ്പുപ്പാക്കൊരാനെണ്ടാര്‍ന്ന്!, ശബ്ദങ്ങള്‍, പാത്തുമ്മായുടെ ആട്, അനര്‍ഘനിമിഷം, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ആനവാരിയും പൊന്‍കുരിശും തുടങ്ങിയ നിസ്തുലരചനകളെയും മലയാളികള്‍ക്ക് സമ്മാനിച്ച ബേപ്പൂര്‍ സുല്‍ത്താനെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ ഗ്രന്ഥം. വൈക്കം മുഹമ്മദ് ബഷീറിന്റെ ലഘുജീവചരിത്രം. ‘ബഷീര്‍ ജീവചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക്’. മലയത്ത് അപ്പുണ്ണി. മാതൃഭൂമി. വില 168 രൂപ.