അക്കാദമിക്ക് എതിരെയല്ല, സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും മനോഭാവത്തിന് എതിരെയാണ് തന്റെ പ്രതിഷേധമെന്ന് ബാലചന്ദ്രന് ചുള്ളിക്കാട്. അക്കാദമിയുടെ നഷ്ടപരിഹാരം വേണ്ടെന്നും പ്രിയ കവി സച്ചിദാനന്ദന് അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്നത്തെ ആദരിക്കുന്നുവെന്നും സര്‍ക്കാരും സമൂഹവും കവികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും അല്ലാതെ നഷ്ടപരിഹാരം നല്കി തന്നെ ഒതുക്കുകയല്ല വേണ്ടതെന്നും ബാലചന്ദ്രന് ചുള്ളിക്കാട് കുറിപ്പില്‍ വ്യക്തമാക്കി. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് നൽകിയത് വെറും 2400 രൂപയാണെന്നുള്ള വെളിപ്പെടുത്തലിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
വിശദീകരണ കുറിപ്പുമായി ബാലചന്ദ്രന് ചുള്ളിക്കാട്
