ടൊയോട്ട വെല്‍ഫെയര്‍ എംപിവി സ്വന്തമാക്കി ആയുഷ്മാന്‍ ഖുറാന. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫേസ് ലിഫ്റ്റ് മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ചു ചെറു മാറ്റങ്ങളോടെയാണ് 2023 ല്‍ ടൊയോട്ട വെല്‍ഫെയറിനെ വിപണിയിലെത്തിച്ചത്. കറുപ്പ് നിറമാണ് വാഹനത്തിനായി ആയുഷ്മാന്‍ ഖുറാന തിരഞ്ഞെടുത്തിരിക്കുന്നത്. എകദേശം 1.19 കോടി രൂപ മുതല്‍ 1.29 കോടി രൂപ വരെയാണ് വെല്‍ഫെയറിന്റെ എക്‌സ്‌ഷോറൂം വില. വെല്‍ഫെയറിന്റെ ആദ്യകാഴ്ചയില്‍ കണ്ണുകളിലുടക്കുക മുന്‍ഭാഗത്തെ ഗ്രില്ലുകളാണ്. സ്പ്‌ളിറ്റ് എല്‍ ഇ ഡി ഹെഡ് ലാമ്പുകള്‍ ഒരു ഭാഗമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിക്‌സ് സ്ലാറ്റ് ഗ്രില്ലിന്റെ രൂപകല്‍പന. ഇന്റീരിയറിലേക്കു വരികയാണെങ്കില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന, മെമ്മറി ഫങ്ക്ഷന്‍ ഉള്ള ഡ്രൈവിങ് സീറ്റ്, ഓപണ്‍ – ക്ലോസ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒ ആര്‍ വി എമ്മുകള്‍, പ്രീമിയം ലെതര്‍ സീറ്റുകള്‍, 14 ഇഞ്ച് ഫ്ളോട്ടിങ് ടൈപ്പ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എ ഡി എ എസ് ഫീച്ചറുകള്‍, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് – ഹീറ്റഡ് സീറ്റ്‌സ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ള്‍ സ്റ്റിയറിംഗ് വീല്‍, 3 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ കൊണ്ട് സമ്പന്നമാണ് വെല്‍ഫെയര്‍. ഹൈബ്രിഡ് സിസ്റ്റവുമായി പെയര്‍ ചെയ്തിട്ടുള്ള 2 .5 ലീറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 240 എന്‍ എം ടോര്‍ക്കും 193 പി എസ് കരുത്തും ഉല്പാദിപ്പിക്കുമിത്. ഇ – സി വി റ്റി ഗിയര്‍ ബോക്സും നല്‍കിയിട്ടുണ്ട്.