റഷ്യൻ വിമാനത്താവളത്തിൽ ഇസ്രയേലിൽനിന്നുള്ള യാത്രക്കാർക്കുനേരെ ജനക്കൂട്ടത്തിന്‍റെ ആക്രമണ ശ്രമം. നൂറു കണക്കിന്
ആളുകൾ ഇസ്രയേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇരച്ചുകയറി കലാപം അഴിച്ചുവിട്ടതോടെ വിമാനത്താവളം അടച്ചു. ഇസ്രായേലിലെ ടെൽ അവീവിൽനിന്നുള്ള വിമാനം റഷ്യയിലെ ഡാഗ്സ്റ്റൻ വിമാനത്താവളത്തിൽ ഇറങ്ങിയതും നൂറു കണക്കിനു പ്രദേശവാസികൾ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആരും പുറത്തിറങ്ങരുതെന്ന് പൈലറ്റ് നിർദേശം നൽകിയതിനാൽ യാത്രക്കാർ ആൾക്കൂട്ടത്തിന്റെ കയ്യിൽപ്പെട്ടില്ല.
റഷ്യൻ വിമാനത്താവളത്തിൽ ഇസ്രയേലിൽനിന്നുള്ള യാത്രക്കാർക്കുനേരെ ജനക്കൂട്ടത്തിന്‍റെ ആക്രമണ ശ്രമം
