ബ്രിട്ടീഷ് അള്‍ട്രാ ലക്ഷ്വറി സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ ടൂറര്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി12 ഇന്ത്യന്‍ വിപണിയില്‍ 4.59 കോടി രൂപ വിലയില്‍ അവതരിപ്പിച്ചു. ഡിബി11 ന്റെ പിന്‍ഗാമിയാണ് പുതിയ മോഡല്‍ എത്തുന്നത്. ഇതില്‍ കൂടുതല്‍ ശക്തമായ 4.0-ലിറ്റര്‍ വി8 എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി12 ന് 4.0 ലിറ്റര്‍ വി8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. അത് പരമാവധി 670ബിഎച്പി കരുത്തും 800എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴിയാണ് പിന്‍ ചക്രങ്ങളിലേക്ക് പവര്‍ കൈമാറുന്നത്. 325 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. വെറും 3.5 സെക്കന്‍ഡിനുള്ളില്‍ ബൈക്ക് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ മോഡല്‍ ജിടി, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.