2014 ലെയും 2019 ലെയും സാഹചര്യം ഇത്തവണ ഇല്ലെന്നും, എത്ര സീറ്റ് കിട്ടും എന്ന് പറയുന്നില്ല ഫലം വിസ്മയിപ്പിക്കുന്നതായിരിക്കുമെന്നും അശോക് ഗെലോട്ട്. കോൺഗ്രസ് പ്രകടനപത്രികയിൽ മുസ്ലിം ലീഗ് സ്വാധീനം എന്ന ആരോപണം തന്നെ മോദിയുടെ പരാജയ ഭീതിയുടെ തെളിവാണെന്നും, ബിജെപി മുന്‍പ് നൽകിയ വാഗ്ദാനങ്ങളെല്ലാം വാഗ്ദാനങ്ങളായി തന്നെ അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകർക്കും ഗുസ്തി താരങ്ങള്‍ക്കുമെല്ലാം സമരം ചെയ്യേണ്ടി വന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, ഇലക്ട്രല്‍ ബോണ്ട് എന്നിവയക്കുറിച്ച് ബിജെപിക്ക് ഒന്നും പറായിനില്ല. പ്രകടനപത്രിക തയാറാക്കാൻ രാജ്നാഥ് സിങിന്റെ കീഴില്‍ സമിതിയെ നിയോഗിച്ചത് 10 ദിവസം മുന്‍പ് മാത്രമാണെന്നും. 10 ദിവസം കൊണ്ടാണ് 140 കോടി ജനങ്ങള്‍ക്കായുള്ള പ്രകടപത്രിക തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2014 ലെയും 2019 ലെയും സാഹചര്യം ഇത്തവണ ഇല്ലെന്ന് അശോക് ഗെലോട്ട്
![2014 ലെയും 2019 ലെയും സാഹചര്യം ഇത്തവണ ഇല്ലെന്ന് അശോക് ഗെലോട്ട് 1 Untitled design 11](https://dailynewslive.in/wp-content/uploads/2024/04/Untitled-design-11-1200x675.jpg)