ഓണറേറിയം കൂട്ടണമെന്നതടക്കം അഞ്ച് പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ആശ സമരസമിതി നേതാക്കള്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നല്കി. ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്ന് തൊഴില്‍മന്ത്രി വ്യക്തമാക്കി. എന്നാൽ വേതന വര്‍ധന പഠിക്കാന്‍ സമിതിയെ നിശ്ചയിക്കാമെന്ന തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. എന്നാല്‍ കമ്മിറ്റിയെ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഐഎന്‍ടിയുസി, സിഐടിയു തുടങ്ങി നാല് പ്രധാന ട്രേഡ് യൂണിയനുകളാണ് പ്രത്യേക കമ്മിറ്റിയെ അനുകൂലിച്ചത്. പ്രധാന ഡിമാന്റ് ആയ ഓണറേറിയം 3000 രൂപയെങ്കിലും ഇപ്പോള്‍ കൂട്ടിയില്ലെങ്കില്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി.
മന്ത്രി വി ശിവന്‍കുട്ടിയുമായി ചർച്ച നടത്തി ആശ സമരസമിതി
