റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചും ഇതുവരെ കൈവരിച്ച നേട്ടങ്ങളെകുറിച്ചും ഗവർണർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ബാഹ്യ ഇടപെടലുകൾ ഇല്ലാതിരിക്കുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നല്ലതെന്നും ഗവർണർ പറഞ്ഞു. വിവിധ ജില്ലകളിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നുവരികയാണ്.
രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് വൈകീട്ട് 6 ന് നടക്കും. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നയപ്രഖ്യാപന പ്രസംഗം ഗവർണർ വെട്ടിചുരുക്കിയതിൽ സർക്കാരിന് അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അറ്റ് ഹോമിന് സർക്കാർ 20 ലക്ഷം അനുവദിച്ചിരുന്നു.