ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ആര്യ കമാന്‍ഡര്‍ ഇ-മോട്ടോര്‍ സൈക്കിള്‍ അടുത്തമാസം അവതരിപ്പിക്കാനൊരുങ്ങി ഗുജറാത്ത് ആസ്ഥാനമായുള്ള ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ ആര്യ ഓട്ടോമൊബൈല്‍സ് 4.4 കിലോവാട്ട് അവര്‍ ലിഥിയം-അയണ്‍ ബാറ്ററി പാക്കിലാണ് ആര്യ കമാന്‍ഡര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എത്തുന്നത്. ഇത് 3 കിവാട്ട് ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിക്കുകയും മണിക്കൂറില്‍ 90 കിമി വേഗത വാഗ്ദാനം ചെയ്യുകയും ചെയ്യും. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ ആര്യ കമാന്‍ഡര്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാമെന്ന് കമ്പനി പറയുന്നു. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ സ്പ്രിംഗ് ലോഡഡ് ഷോക്ക് അബ്സോര്‍ബറുകളുമായാണ് ആര്യ കമാന്‍ഡര്‍ ഇലക്ട്രിക് ബൈക്ക് എത്തുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് തുടങ്ങിയവയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. ആര്യ കമാന്‍ഡറിന് ഏകദേശം 1.60 ലക്ഷം രൂപയായിരിക്കും എക്സ് ഷോറൂം വില. സംസ്ഥാന സര്‍ക്കാര്‍ സബ്സിഡികള്‍ ഒഴികെയാണിത്. 2,500 രൂപയ്ക്ക് ഈ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.