പുറ്റേക്കരയിലെ കംപ്യൂട്ടർ എൻജിനിയർ അരുൺ കുമാറിന്റെ മരണം കൊലപാതകമെന്ന് സൂചന. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ പ്രാഥമിക നിഗമനം അരുണിനെ കൊലപ്പെടുത്തിയെന്നാണ്. തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു മരണപ്പെട്ട അരുൺ കുമാർ. ഇയാളുടെ തലയിൽ ബിയർ കുപ്പി കൊണ്ട് ഏറ്റ അടിയാണ് മരണ കാരണമായത് എന്നാണ് നിലവിലെ നിഗമനം.
പന്തുകളി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രദേശത്തെ യുവാക്കളാണ് വഴിയിൽ കിടന്ന അരുണിനെ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് അരുണിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പുലർച്ചെ രണ്ട് മണിയോടെ ഇയാൾ മരണപ്പെട്ടു. നഗരത്തിലെ ഒരു ബാറിൽ നിന്നാണ് അരുൺ രാത്രി വീട്ടിലേക്ക് മടങ്ങിയത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അരുൺ കുമാറിൻറെ ഫോണും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ വൈകാതെ വൈകാതെ കണ്ടെത്താനാകുമെന്നാണ് പോലീസ് പറയുന്നത്.