ജമ്മു കശ്മീരിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിൽ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഇവർ ഭീകരരെ സഹായിച്ചോ എന്നാറിയാൻ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഒരു വ്യോമസേന അംഗം വീരമൃത്യു വരിക്കുകയും, 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വിവിധ പ്രദേശങ്ങളിൽ സൈന്യം ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.