അപകീർത്തി കേസിൽ രാഹുലിന്റെ അപ്പീലിൽ വാദം തുടരും, മെയ് 2 ന് വീണ്ടും കേസ് പരിഗണിക്കും. അപ്പീലിൽ മറുപടി സമർപ്പിക്കാൻ പൂർണേഷ് മോദിക്ക് കോടതി സമയം നൽകി. കേസ് ചൊവ്വാഴ്ച തന്നെ തീർപ്പാക്കാം എന്നും കോടതി പറഞ്ഞു. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിഗ്വി വാദിച്ചിരുന്നു.ജനങ്ങൾ തിരഞ്ഞെടുത്ത എംപിയെ ജനങ്ങളെ സേവിക്കാൻ അനുവദിക്കണമെന്നും സിംഗ്വി പറഞ്ഞു.