ഓരോ സെക്കന്‍ഡിലും ഒന്നര ലക്ഷം രൂപയുടെ വരുമാനം! ലോകത്തെ ഏറ്റവും പ്രമുഖമായ ടെക് കമ്പനിയായ ആപ്പിള്‍ ഒരു സെക്കന്‍ഡില്‍ ഉണ്ടാക്കുന്ന തുകയാണിത്. ഒരു ദിവസത്തെ ആപ്പിളിന്റെ വരുമാനം 1,282 കോടിയും! ആപ്പിളിന് തൊട്ട് പിന്നില്‍ മൈക്രോസോഫ്റ്റും ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റുമമുണ്ട്. വാരന്‍ ബഫറ്റിന്റെ ഉടമസ്ഥതയിലുളള ബെര്‍ക്കിഷെയര്‍ ഹാത്ത്വേയാണ് നാലാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് 1.14 ലക്ഷം രൂപയും ബെര്‍ക്ഷെയര്‍ ഹതവേ 1.10 ലക്ഷം രൂപയാണ് സെക്കന്‍ഡില്‍ ഉണ്ടാക്കുന്നത്. അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ തിപാല്‍റ്റിയാണ് കമ്പനികളുടെ വരുമാനം സംബന്ധിച്ച പഠനം നടത്തിയത്. ഒരു യു.എസ് പൗരന്‍ ഒരു വര്‍ഷത്തില്‍ ശരാശരിയുണ്ടാക്കുന്നതിലും കൂടുതലാണ് ആപ്പിളിന്റേയും മൈക്രോസോഫ്റ്റിന്റേയുമെല്ലാം ഒരു മണിക്കൂറിലെ വരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ ശരാശരി വേതനം പ്രതിവര്‍ഷം 74738 ഡോളറാണ്. ആഴ്ചയില്‍ 1433.33 ഡോളര്‍. ആപ്പിള്‍ കമ്പനി സെക്കന്റില്‍ ഒരു പൗരന് കിട്ടുന്ന ശരാശരി വേതനത്തേക്കാള്‍ 387 ഡോളര്‍ അധികം നേടുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.