2026 പകുതിയോടെ ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലേക്കെത്തും. ഉപകരണങ്ങളുടെ നൂതനത്വത്തിനും ഗുണനിലവാരത്തിനും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണുകള്‍ക്ക് കഴിയുമെന്നാണ് സൂചന. വരാനിരിക്കുന്ന ഫോള്‍ഡബിള്‍ ഐഫോണില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉണ്ടായിരിക്കുമെന്നാണ് സൂചന, ലക്ഷക്കണക്കിന് മടക്കുകള്‍ ചെയ്യാന്‍ കഴിയുന്ന 7.9 ഇഞ്ച്, 8.3 ഇഞ്ച് ഫ്‌ലെക്‌സിബിള്‍ ഓലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാവുക. അടുത്ത വര്‍ഷം ആപ്പിള്‍ ഇറക്കിയേക്കും എന്നു കരുതുന്ന സ്മാര്‍ട്ട്ഫോണ്‍ സീരിസില്‍ ഒരു ‘എയര്‍’ മോഡലും കണ്ടേക്കുമെന്ന് ബിജിആര്‍. കനം കുറവുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ക്കാണ് എയര്‍ വിശേഷണം ലഭിക്കുന്നത്. മാക്ബുക്ക് എയര്‍, ഐപാഡ് എയര്‍ എന്നിങ്ങനെയുള്ള പേരുകള്‍ അതിനെ സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷത്തെ ഐഫോണ്‍ 17 സീരിസില്‍ ഒരു എയര്‍ മോഡല്‍ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.