തുടര്‍ച്ചയായ പതിനൊന്നാം തവണയും പലിശനിരക്കില്‍ മാറ്റം വരുത്താതെ വായ്പാനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ 6.5 ശതമാനത്തില്‍ നിലനിര്‍ത്തി. വായ്പ പലിശ നിരക്കുകളിലും മാറ്റമുണ്ടാവില്ല. അതേസമയം പണലഭ്യത വര്‍ധിപ്പിക്കാന്‍ കരുതല്‍ ധനാനുപാതം കുറച്ചു. 4.5 ശതമാനത്തില്‍ നിന്ന് നാലുശതമാനമായാണ് കുറച്ചത്. ഇതിലൂടെ ബാങ്കുകളുടെ കൈവശം 1.16 ലക്ഷം കോടി രൂപയുടെ പണലഭ്യതയ ഉറപ്പുവരുത്തി. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമായും തുടരും. എന്‍ആര്‍ഐകളുടെ വിദേശ കറന്‍സി നിക്ഷേപത്തിന്മേലുള്ള പലിശനിരക്ക് വര്‍ധിപ്പിച്ചു. 2025 മാര്‍ച്ച് വരെ ഇതിന്റെ ആനുകൂല്യം ലഭിക്കും. ഈട് നല്‍കാതെ തന്നെ കര്‍ഷകര്‍ക്ക് ഇനി രണ്ടുലക്ഷം രൂപ വരെ വായ്പ എടുക്കാം. നിലവില്‍ പരിധി 1.6 ലക്ഷം രൂപയായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ജി.ഡി.പി വളര്‍ച്ചാ പ്രവചനം 6.6 ശതമാനമാണ്.
പതിനൊന്നാം തവണയും പലിശനിരക്കില്‍ മാറ്റമില്ല!
