ആപ്പിള്‍ ഐഫോണ്‍ 15നൊപ്പം തന്നെ പുറത്തിറങ്ങിയതാണ് ആപ്പിള്‍ വാച്ച് സീരിസ്. കുപെര്‍ട്ടിനോ പുറത്തിറക്കിയ സ്മാര്‍ട്ട് വാച്ചുകളുടെ പരമ്പരയിലെ പത്താമത്തെതാണ് ആപ്പിള്‍ വാച്ച് സീരീസ് 9. പുതിയ മോഡലുകള്‍ ആപ്പിള്‍ വാച്ച് സീരീസ് 8 നോട് സാമ്യമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മെച്ചപ്പെട്ട പ്രകടനം നല്‍കുന്നതിന് വേണ്ടിയുള്ള പുതിയ ഹാര്‍ഡ്വെയര്‍ സവിശേഷതകള്‍ ഇതിനുണ്ട്. ആപ്പിളിന്റെ പുതിയ വാച്ചില്‍ ആപ്പിള്‍ എസ്9 സിസ്റ്റം ഇന്‍ പാക്കേജ് ഉള്‍പ്പെടുന്നുണ്ട്. ആപ്പിള്‍ വാച്ച് സീരീസ് 9 41 എംഎം, 45 എംഎം വലുപ്പങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ആപ്പിള്‍ വാച്ച് അള്‍ട്രാ 49 എംഎം വലുപ്പത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. വാച്ച്ഒഎസ്10 സോഫ്റ്റ്വെയര്‍ പതിപ്പിനുള്ള സപ്പോര്‍ട്ടും അവയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ആപ്പിള്‍ വാച്ച് സീരീസ് 9 ന്റെ വില ആരംഭിക്കുന്നത് 41,900 രൂപ മുതലാണ്. മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, സില്‍വര്‍, റെഡ്, ന്യൂ പിങ്ക് എന്നിങ്ങനെ അഞ്ച് ഷേഡുകളില്‍ വാച്ച് ധരിക്കാവുന്നതാണ്. രണ്ടാം തലമുറ ആപ്പിള്‍ വാച്ച് അള്‍ട്രാ 2 ന്റെ വില 89,900 രൂപയാണ്. ആല്‍പൈന്‍ ലൂപ്പ്, ട്രയല്‍ ലൂപ്പ്, ഓഷ്യന്‍ ബാന്‍ഡ് ഓപ്ഷനുകള്‍ എന്നിവയ്ക്കൊപ്പമാണ് ഇത് ലഭിക്കുക. ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എന്നിവ പ്രീ-ഓര്‍ഡറുകള്‍ക്ക് തയ്യാറാണ്. ഈ മാസം 22 മുതല്‍ ഇവ വില്‍പ്പനയ്ക്കെത്തും.