ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ അമേരിക്കയില്‍ നിരോധിക്കാന്‍ നീക്കം. ഇത് മറികടക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തില്‍ കൈക്കൊള്ളാനുള്ള ശ്രമത്തിലാണ് കമ്പനി. സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ അടക്കം പരിഹരിച്ച് 1700 കോടി ഡോളറിന്റെ ബിസിനസ് നിലനിര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ഉപയോക്താവിന്റെ രക്തത്തിലെ ഓക്സിജന്‍ ലെവല്‍ നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഫീച്ചറില്‍ മാറ്റം വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ഫീച്ചര്‍ പേറ്റന്റ് നിയമം ലംഘിച്ചതായുള്ള മാസിമോ കോര്‍പ്പറേഷന്റെ ആരോപണത്തെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്. രക്തത്തിലെ ഓക്സിജന്റെ ലെവല്‍ നിര്‍ണയിക്കുന്ന ഫീച്ചറുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് വാച്ചിലെ അല്‍ഗോരിതത്തില്‍ മാറ്റം വരുത്താനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. സ്വന്തം നാട്ടില്‍ സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ചതില്‍ ആപ്പിളിന്റെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാങ്കേതികവിദ്യയില്‍ പരിഷ്കാരം വരുത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് കമ്പനിയുടെ എന്‍ജിനീയര്‍മാര്‍ നടത്തിവരുന്നത്. സീരീസ് 9, അള്‍ട്രാ ടു എന്നിവയാണ് നിരോധനം നേരിടാന്‍ സാധ്യതയുള്ള രണ്ട് മോഡലുകള്‍. നിരോധിക്കാന്‍ സാധ്യതയുള്ള വാച്ചുകള്‍ വ്യാഴാഴ്ച വെബ്സൈറ്റില്‍ വില്‍ക്കുന്നത് നിര്‍ത്താനും തുടര്‍ന്ന് ഡിസംബര്‍ 24-നകം ഏകദേശം 270 ഔട്ട്ലെറ്റുകളില് നിന്ന് അവ പിന്‍വലിക്കാനും ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്.