കുറ്റാന്വേഷണ ലക്ഷ്യമില്ലാത്ത അപസര്‍പ്പണവും അപസര്‍പ്പകന്‍ – കഥാഖ്യാനകാരന്‍ എന്ന ക്ലാസിക്കല്‍ദ്വന്ദ്വത്തെ രൂപപ്പെടുത്തലുംവഴി അപസര്‍പ്പക കഥാ ജനുസ്സിനെ പുനരുപയോഗിക്കുകയാണ് ഈ കഥകള്‍ ചെയ്യുന്നത്. അധികമാരും പ്രയോഗിച്ചിട്ടില്ലാത്ത ഈ ആഖ്യാനതന്ത്രം അപസര്‍പ്പകനിലെ കഥകളെ വ്യത്യസ്തമാക്കി മാറ്റുന്നു. പരമ്പരാഗത അപസര്‍പ്പകന്‍ ഇല്ലെങ്കില്‍ ശീര്‍ഷകം സൂചിപ്പിക്കുന്ന അപസര്‍പ്പകന്‍ പിന്നെ ആരാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഈ കഥകള്‍ അതിന് ഉത്തരം പറയും. വളരെക്കുറച്ച് ചെറുകഥകളെഴുതുകയും വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു കഥാകാരന്റെ ആദ്യ സമാഹാരം. ‘അപസര്‍പ്പകന്‍’. എന്‍ ഹരി. ഡിസി ബുക്‌സ്. വില 189 രൂപ.