ദില്ലിയിൽ മഹിപാൽപൂരിലെ റാഡിസൺ ഹോട്ടലിന് സമീപം വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. പൊലീസ് പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച ശബ്ദമാണ് കേട്ടതെന്നാണ് പൊലീസിന്റെ അനുമാനം. അതെസമയം ചെങ്കോട്ടയ്ക്കടുത്തെ മാർക്കറ്റിൽ ഒരു കൈപ്പത്തി കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തിലാണ് കൈപ്പത്തി കണ്ടെത്തിയത്.
ദില്ലിയില്‍ വീണ്ടും സ്ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ട്
