ആദീഷ് പ്രവീണ്‍, ജി.കെ.എന്‍ പിള്ള, ശിവാനി, രാജീവ് പാല, നന്ദു പൊതുവാള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.കെ.എന്‍.പിള്ള പീവീ സിനിമാസിന്റെ ബാനറില്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അങ്കിളും കുട്ട്യോളും’. എസ്.സുര്‍ജിത് നിര്‍മ്മിച്ച ചിത്രം 21ന് റിലീസാകും. കുട്ടികള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണ സന്ദേശമുയര്‍ത്തുന്ന ചിത്രമാണ് ‘അങ്കിളും കുട്ട്യോളും’. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകനാണ്. ജി കെ എന്‍ പിള്ള ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘അങ്കിളും കുട്ട്യോളും’. സ്‌നേഹത്തെയും ദൈവത്തെയും സമന്വയിപ്പിക്കുന്ന ആളാണ് ഗുരു എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എസ്.സുര്‍ജിത്, റെജി ജോസ്, ദിലീപ് നീലീശ്വരം, പ്രണവ് ഉണ്ണി, വിമല്‍, പ്രീത, വസുന്ധര, റെയ്ച്ചല്‍ മാത്യു, ഗ്രേഷ്യ, അഭിനവ് കെ രാജേഷ്, സിജിന്‍ സതീഷ്, ദേവക് ബിനു, പല്ലവി സജിത്ത്, ആന്‍ഡ്രിയ, ദേവക് ബിനു, ആല്‍ഫ്രഡ് റോബിന്‍, പാര്‍ത്ഥിവ് സന്തോഷ്, അക്ഷയ് സുഭാഷ്, ആദര്‍ശ് ജോഷി, കാശിനാഥ് ശ്രീപതി, വരുണ്‍ മനോജ്, പല്ലവി സജിത്, ആന്‍ഡ്രിയ എല്‍ദോസ്, വൈഗ മനോജ്, ഗൗരി നന്ദ, അഷ്‌റഫ് മല്ലശ്ശേരി, കല്ലമ്പലം വിജയന്‍, ആഗ്‌നേയ് പ്രകാശ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.