കാസര്‍ഗോഡ് കുട്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് ഔദ്യോഗിക നിർദ്ദേശം ഇല്ലാതെ അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണo. ഇന്ന് എന്തിനാണ് സ്കൂളിന് അവധി നൽകിയതെന്ന് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 24 മണിക്കൂറിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
അയോദ്ധ്യാ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് സ്കൂളിന് അവധി നൽകിയത് എന്നാണ് ഹെഡ്മാസ്റ്റർ വിശദീകരിച്ചത്. ഡിഇഒ ക്ക് സ്കൂളിൽ നിന്നും നൽകിയ അപേക്ഷയിൽ അങ്ങനെയാണ് വ്യക്തമാക്കിയിരുന്നത്. അവധിക്ക് ഹെഡ്മാസ്റ്റർ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അവധി അനുവദിച്ചിരുന്നില്ല എന്നാണ് ഡിഇഒ പറയുന്നത്. ചട്ടവിരുദ്ധമായി സ്കൂളിന് അവധി നൽകിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡി ഇ ഒ വ്യക്തമാക്കി. സ്കൂളിന് പ്രാദേശിക അവധി നൽകാൻ ഹെഡ്മാസ്റ്റർക്ക് അധികാരമുണ്ടെന്നും, ഇന്ന് അവധി നൽകിയതിനു പകരമായി മറ്റൊരു ദിവസം ക്ലാസ് നടത്തുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.