സിആർപിഎഫ് ദിന പരേഡ് മാവോയിസ്റ്റ് സ്വാധീന മേഖലയായ ഛത്തീസ്ഗഡ് ബസ്തറിൽ അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഈ മേഖലയിൽ മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടം വിജയത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. 2010മായി താരതമ്യം ചെയ്യുമ്പോൾ ഇടത് തീവ്രവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് അക്രമങ്ങൾ 76 ശതമാനം കുറഞ്ഞെന്നും, ഇത്തരം അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 78 ശതമാനം കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു. കരൺപൂർ ക്യാംപിൽ നടന്ന ചടങ്ങിൽ മികച്ച സേവനം കാഴ്ചവച്ചവർക്കുള്ള മെഡലുകളും അമിത് ഷാ വിതരണം ചെയ്തു.