ശിവകാര്ത്തികേയന്, സായി പല്ലവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ‘അമരന്’ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസംബര്‍ അഞ്ച് മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമരന്’. മേജര്‍ മുകുന്ദ് വരദരാജായി ശിവകാര്ത്തികേയന് എത്തുമ്പോള്‍ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയി സായി പല്ലവി വേഷമിടുന്നു. ഉലകനായകന് കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസാണ് ‘അമരന്’ നിര്‍മിക്കുന്നത്. സായി പല്ലവിയുടെ സഹോദരന്റെ വേഷത്തില്‍ ‘പ്രേമലു’വില്‍ നെഗറ്റിവ് റോളിലെത്തിയ ശ്യാം മോഹന്‍ എത്തുന്നു. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ശിവകാര്‍ത്തികേയനും എത്തുന്നു.
‘അമരന്’ നെറ്റ്ഫ്ലിക്സിലൂടെ കാണാം
