അടുത്തിടെ അവതരിപ്പിച്ച മൂന്നാംതലമുറ ആള്‍ട്ടോ കെ10 ബജറ്റ് ഹാച്ച്ബാക്കിന്റെ സിഎന്‍ജി വേരിയന്റ് മാരുതി സുസുക്കി പുറത്തിറക്കി. പുതിയ അള്‍ട്ടോ കെ10 എസ് -സിഎന്‍ജി ഒരൊറ്റ വിഎക്സ്ഐ വേരിയന്റില്‍ ലഭ്യമാണ്. 5,94,500 രൂപയാണ് സിഎന്‍ജി പതിപ്പിന്റെ ദില്ലി എക്സ്-ഷോറൂം വില. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റ് എന്ന ഓപ്ഷനിലൂടെ, മാരുതി സുസുക്കി ആള്‍ട്ടോ കെ10 ന്റെ മൊത്തത്തിലുള്ള മൈലേജ് കൂടുതല്‍ ഗണ്യമായി കുതിച്ചുയര്‍ന്നു. ഒരു കിലോ ഇന്ധനത്തിന് ഏകദേശം 33.85 കിലോമീറ്ററാണ് ആള്‍ട്ടോ കെ10 സിഎന്‍ജിക്ക് മാരുതി അവകാശപ്പെടുന്ന മൈലേജ്. ഇതോടെ 13 സിഎന്‍ജി കാറുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിഎന്‍ജി കാറുകളുടെ നിര്‍മ്മാതാക്കളായി മാരുതി മാറുന്നു.