ഈ വര്‍ഷം ഏറ്റവും ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന ചിത്രമായ അല്ലു അര്‍ജുന്റെ ‘പുഷ്പ ദ റൂള്‍’. ഇപ്പോള്‍ അല്ലു ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് പുതിയ അപ്‌ഡേഷനെത്തിയിരിക്കുകയാണ്. പറഞ്ഞതിനു ഒരു ദിവസം മുന്നേ ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. പുഷ്പയുടെ ഭരണം ഡിസംബര്‍ 5ന് തിയേറ്ററുകളില്‍ ആരംഭിക്കും. പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് പുത്തന്‍ റിലീസ് തിയതി പുറത്തുവിട്ടത്. സിഗാര്‍ പൈപ്പ് ചുണ്ടില്‍ വച്ച് തോക്കുമായി നില്‍ക്കുന്ന അല്ലു അര്‍ജുനാണ് പോസ്റ്ററില്‍. നേരത്തെ വന്ന പോസ്റ്ററുകളില്‍ എല്ലാം ഡിസംബര്‍ ആറാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റായി കാണിച്ചിരുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.