വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയില്‍ ജിഎസ്ടി വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍.മാസപ്പടി ജിഎസ്ടി വിഷയത്തിൽ ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടനും പറഞ്ഞു. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ മടിക്കില്ലെന്നും എകെ ബാലനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ മാത്യു വിഷയത്തിൽ ആരോഗ്യപരമായ സംവാദത്തിന് തയ്യാറാണെന്നും പറഞ്ഞു.വീണ വിജയൻ നികുതി അടച്ചെന്ന അവകാശവാദത്തിൽ കൂടുതൽ വ്യക്തത വരുത്താനുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങൾ വിശദമായി തന്നെ പറയുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.