3295 കോടി രൂപ മുടക്കി 40 വിമാനങ്ങള്‍ നവീകരിക്കാന്‍ എയര്‍ ഇന്ത്യ. 27 ബോയിങ് 787-800, 13 ബോയിങ് 777 വിമാനങ്ങളാണ് നവീകരിക്കുക. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തതിനൊപ്പം ലഭിച്ച വിമാനങ്ങളാണ് ഇവ. നവീകരിച്ച വിമാനങ്ങളുടെ ആദ്യ ഘട്ടം 2024ല്‍ സര്‍വീസിന് എത്തിയേക്കും. ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാകും അകത്തളങ്ങള്‍ നവീകരിക്കുക. ഇതിനായി ലണ്ടന്‍ ആസ്ഥാനമായ ജെപിഎ ഡിസൈന്‍ ആന്‍ഡ് ട്രെന്‍ഡ് വര്‍ക്‌സ് എന്ന കമ്പനിയാണ് സഹകരിക്കുന്നത്. ഇന്ത്യയിലെ ബോയിങ്ങിന്റെ അവസാന മെഗാ ഓര്‍ഡര്‍ 2021 ലാണ് നടന്നത്. രാജ്യത്തെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ആകാശ 72 737 മാക്‌സ് ജെറ്റുകള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പുവെച്ചതായിരുന്നു അത്. ഏകദേശം 9 ബില്യണ്‍ ഡോളര്‍ കരാര്‍ ആയിരുന്നു അത്.