കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശേരിയിൽ നിന്ന് 8.35ന് ദമാമിലേക്കും 9.30ന് ബഹ്റിനിലേക്കുമുള്ള വിമാനങ്ങളും, കണ്ണൂരിൽ നിന്നുള്ള മസ്കറ്റ്, റിയാദ് വിമാനങ്ങളും റദാക്കി. 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ കരിപ്പൂരിൽ നിന്ന് 8. 25ന് പുറപ്പെടേണ്ട ദുബായ് വിമാനവും റദ്ദാക്കിയതായി അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
