നോമിനേഷന്‍ കൊടുക്കേണ്ട ദിവസം പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും പ്രിയങ്കാ ഗാന്ധിക്ക് പ്രചാരണം നടത്തേണ്ടതായുണ്ട്. എങ്കിലും പരമാവധി സമയം വയനാട്ടില്‍ ചിലവഴിക്കും എന്നും അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധിക്ക് 2019 ൽ കിട്ടിയ വോട്ടിനേക്കാളും കൂടുതൽ വോട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്നും അത് അഞ്ച് ലക്ഷം വരെയാകാമെന്നും കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു . വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan