ഇതിഹാസ കഥകളില്‍ അടയാളപ്പെടുത്താത്ത സ്ത്രൈണജീവിതങ്ങളെ കഥാകാരി ഒരു സ്ഥപതിയുടെ അന്യാദൃശമായ വൈഭവത്തോടെ ഊതിപ്പെരുക്കി മികച്ച ഒരു വായനാനുഭവമാക്കിയിരിക്കുന്നു. ആലിലകളും ശംഖുപുഷ്പങ്ങളും പോലെയുള്ള, പേലവസൗന്ദര്യം തുടിക്കുന്ന പ്രകൃതിയിലെ നനുപ്പുകള്‍ ശേഖരിച്ച് പാഠപുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിച്ചിട്ട് വര്‍ഷങ്ങള്‍ക്കുശേഷം അവയെടുത്ത് നടന്നുവന്ന വഴികളുടെ സ്മരണയില്‍ സ്വയം നഷ്ടപ്പെടുന്ന അനുഭവമാണ് ശ്രീരേഖയുടെ കഥകള്‍ എന്നില്‍ ഉണര്‍ത്തിയത്. ‘അഗ്‌നിച്ചിറകിലേറിയ ശക്തിസ്വരൂപിണികള്‍’. ഡോ. ശ്രീരേഖ പണിക്കര്‍. ഗ്രീന്‍ ബുക്‌സ്. വില 255 രൂപ.