ഹരിയാന ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പിന്നാലെ ഗവർണറെ കാണാൻ സമയം തേടി കോൺഗ്രസ് നേതാക്കൾ . ജെജെപി എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ നായബ് സിംഗ് സയിനി സർക്കാർ ന്യൂനപക്ഷ സർക്കാരായെന്നും, ഉടൻ രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാർ രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ ഗവർണർ നടപടിയെടുക്കണമെന്നും കോൺഗ്രസ് നേതാവ്ദീപേന്ദർ ഹൂഡ ആവശ്യപ്പെട്ടു. കോൺഗ്രസിന് ജെജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിൽ ഉടൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട് .
ഹരിയാന ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പിന്നാലെ ഗവർണറെ കാണാൻ സമയം തേടി കോൺഗ്രസ് നേതാക്കൾ
