ബ്‌ളൂംബെര്‍ഗിന്റെ ആഗോള അതിസമ്പന്ന പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 25-ാം സ്ഥാനത്തേക്ക് വീണു. അദാനി ഗ്രൂപ്പിനെതിരെ അമേരിക്കന്‍ നിക്ഷേപഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ക്രമക്കേട് ആരോപണങ്ങള്‍ ഉന്നയിക്കും മുമ്പ് അദാനി പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു. തുടര്‍ന്ന്, അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില കൂപ്പുകുത്തിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഈവര്‍ഷം മാത്രം 7,150 കോടി ഡോളറിന്റെ ഇടിവ് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായി. ഇപ്പോള്‍ ആസ്തി 4,910 കോടി ഡോളറാണ്. 8,360 കോടി ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 11-ാം സ്ഥാനത്തുണ്ട്. 19,200 കോടി ഡോളര്‍ ആസ്തിയുമായി ഫ്രഞ്ച് ശതകോടീശ്വരന്‍ ബെര്‍ണാഡ് അര്‍ണോയാണ് ലോകത്തെ ഏറ്റവും സമ്പന്നന്‍. ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌കാണ് രണ്ടാമത്; ആസ്തി 18,700 കോടി ഡോളര്‍. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (12,100 കോടി ഡോളര്‍), മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് (11,700 കോടി ഡോളര്‍), ബെര്‍ക്ഷെയര്‍ ഹാത്തവേ മേധാവി വാറന്‍ ബഫറ്റ് (10,700 കോടി ഡോളര്‍) എന്നിവരാണ് യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. ഫോബ്സ് ശതകോടീശ്വര പട്ടികയില്‍ 4700.3 കോടി ഡോളര്‍ ആസ്തിയുമായി ഇരുപത്തിയാറാമതാണ് ഗൗദം അദാനി. ഒരു മാസം മുന്‍പ് ഏകദേശം 12000 കോടി ഡോളര്‍ ആസ്തിയുമായി ശതകോടീശ്വര പട്ടികയില്‍ മൂന്നാമനായിരുന്നു അദാനി.