മഹീന്ദ്ര ഥാര്‍ ചെന്നൈ കടപ്പുറത്തുകൂടി പായിച്ച് നടി കീര്‍ത്തി സുരേഷ്. ഓഫ് റോഡിങ്, നമ്മ ചെന്നൈ എന്ന അടിക്കുറിപ്പോടു കൂടി ഥാര്‍ ഓടിക്കുന്നതിന്റെ വിഡിയോ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കടപ്പുറത്ത് കീര്‍ത്തി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോ വൈറലാണ്. കേരള റജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര ഥാറിനാണ് കീര്‍ത്തിയുടെ അഭ്യാസം. ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ വളരെ അനായാസമാണ് കീര്‍ത്തി കൈകാര്യം ചെയ്യുന്നത്. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന മോഡലാണ് ഡ്രൈവ് ചെയ്യുന്നത്. 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. 5.4 ദശലക്ഷം ആളുകളാണ് കീര്‍ത്തിയുടെ വിഡിയോ ഇതുവരെ കണ്ടത്. വാഹനം ഓടിക്കുന്നത് ഏറെ ഇഷ്ടമാണെന്നും മാനസിക പിരിമുറുക്കങ്ങളുണ്ടാകുമ്പോള്‍ ഡ്രൈവിന് പോകാറുണ്ടെന്നും കീര്‍ത്തി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടി ബിഎംഡബ്ല്യു എക്‌സ് 7 സ്വന്തമാക്കിയിരുന്നു.