2019 ൽ തന്നെ സഹായിച്ച ബിജെപിയെ 2023ൽ താൻ തിരികെ സഹായിച്ചുവെന്നും, ഇനിയും മോദിക്ക് പിന്തുണയുണ്ടാകും, ജെഡിഎസ്- ബിജെപി സഖ്യത്തിനും പിന്തുണയെന്നും നടിയും എംപിയുമായ സുമലത പറഞ്ഞു. മാണ്ഡ്യയില്‍ അനുയായികളുടെ യോഗത്തില്‍ ആണ് സുമലതയുടെ പ്രഖ്യാപനം. മാണ്ഡ്യയില്‍ സിറ്റിംഗ് എംപിയായ സുമലത ഇത്തവണയും മൽസരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മാണ്ഡ്യ സീറ്റ് എച്ച്ഡി കുമാരസ്വാമിക്ക് നല്‍കാനാണ് നേതൃത്വം തീരുമാനിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും ബിജെപിക്കൊപ്പം തുടരാനാണ് സുമലത തീരുമാനിച്ചിരിക്കുന്നത്. മാണ്ഡ്യയില്‍ കുമാരസ്വാമിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും സുമലത അറിയിച്ചു.
ബിജെപിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് നടിയും എംപിയുമായ സുമലത
