വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ബിഎംഡബ്ല്യു ഐ7 സമ്മാനമായി നല്‍കി നടന്‍ ശേഖര്‍ സുമന്‍. ഓണ്‍റോഡ് വില ഏകദേശം 2.4 കോടി രൂപയാണ് ഇതിന്. ‘ആഡംബര സമ്മാന’ത്തെക്കുറിച്ച് ശേഖറിന്റെ മകന്‍ ആദിത്യന്‍ സുമനാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഓക്‌സൈഡ് ക്രേ മെറ്റാലിക് നിറമാണ് കാറിന്. അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷികത്തിന്റെ ആശംസ നേരുന്നതിനൊപ്പം അമ്മയ്ക്കു ലഭിച്ച സമ്മാനത്തെക്കുറിച്ച് കുറിപ്പും പങ്കുവച്ചിട്ടുണ്ട് ആദിത്യന്‍. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ ഇലക്ട്രിക് സെഡാനാണ് ഐ7. സെവന്‍ സീരിന് സമാനമായ ഇലക്ട്രിക് എസ്‌യുവിക്ക് നിരവധി ആഡംബര ഫീച്ചറുകളുണ്ട്. 14.9 ഇഞ്ച് ഇന്‍ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി റൂഫില്‍ 31.3 ഇഞ്ച് 8കെ ഫോള്‍ഡബിള്‍ ഡിസ്‌പ്ലെയുമുണ്ട്. ഒറ്റ ചാര്‍ജില്‍ 625 കിലോമീറ്റര്‍ വരെ സഞ്ചാര ദൂരം നല്‍കുന്ന 101.7 കിലോവാട്ട്അവര്‍ ബാറ്ററിയാണ് വാഹനത്തില്‍. 544 എച്ച്പി കരുത്തും 745 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് കാറില്‍ ഉപയോഗിക്കുന്നത്.