മുഖ്യമന്ത്രി പിണറായി വിജയന് നടനും എംഎൽഎയുമായ മുകേഷ് വിശദീകരണം നൽകിയെന്ന് റിപ്പോർട്ട്. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് പറയുന്നത്. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. രാജിയ്ക്കായി പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നൽകിയത്.
മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി നടനും എംഎൽഎയുമായ മുകേഷ്
