മജിസ്ട്രേറ്റ് ജാതീയമായടക്കം അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് സമരത്തിലായിരുന്നു. തിരൂരിലെ അഭിഭാഷകർക്ക് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ബാർ അസോസിയേഷനുകളും കോടതി ബഹിഷ്കരിച്ച് സമരം ചെയ്തിരുന്നു. ഇതേ തുടർന്ന് തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ കെ ലെനിൻദാസിനെ അഡീഷണൽ മുൻസിഫ് കോടതി ജഡ്ജിയായി തരംതാഴ്ത്തുകയും, തിരൂരിൽ നിന്ന് കണ്ണൂരിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.
ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂർ മജിസ്ട്രേറ്റിനെതിരെ നടപടി
