മലയാള സിനിമയിലും ടെലിവിഷന്‍ മേഖലയിലും മിമിക്രി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന് പ്രജോദ് കലാഭവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളി അവതരിപ്പിക്കുന്ന ചിത്രത്തിന് ‘പ്രേമപ്രാന്ത്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബാലതാരമായി മലയാള സിനിമയില്‍ മിന്നും പ്രകടനം കാഴ്ചവച്ച ഭഗത് എബ്രിഡ് ഷൈന്‍ ആണ് പ്രേമ പ്രാന്തിലെ നായക വേഷത്തില്‍ എത്തുന്നത്. എബ്രിഡ് ഷൈന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഇഷാന് ചബ്രയാണ്. നിവിന്‍ പോളിയുടെ മകന്റെ വേഷത്തില്‍ 1983യിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ഭഗത്. സംവിധായകന് എബ്രിഡ് ഷൈനിന്റെ മകനായ ഭഗത്, ലാല്‍ ജോസ് ചിത്രം മ്യാവുവിലും പ്രത്യക്ഷപ്പെട്ടിരുന്നു.
‘പ്രേമപ്രാന്ത്’ നായകനായി എബ്രിഡ് ഷൈനിന്റെ മകന്
