വരുമാന സർട്ടിഫിക്കറ്റ് ഇന്നും സമർപ്പിച്ചില്ലെങ്കിൽ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും മാർച്ച് മുതൽ പെൻഷൻ മുടങ്ങുകയും ചെയ്യും. 2019 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്.40.91 ലക്ഷം ഗുണഭോക്താക്കളാണ് അന്നുണ്ടായിരുന്നത്, ഇവരിൽ 30.71 ലക്ഷം പേർ മാത്രമാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുള്ളത്, ബാക്കിയുള്ളത് പത്ത് ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ . അർഹതയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെൻഷൻ പുന:സ്ഥാപിച്ചു കിട്ടുമെങ്കിലും കുടിശിക ലഭിക്കില്ല.
വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളത് 10 ലക്ഷത്തോളം സാമുഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ
