ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലം ശരിവച്ചുകൊണ്ട് ആം ആദ്മി പാർട്ടി ലീഡ് ചെയ്യുന്നു.ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 128 സീറ്റുകളിൽ ആംആദ്മി പാർട്ടിയും 109 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. അതേസമയം, കോൺഗ്രസ് എട്ട് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത് എന്നാണ് ലീഡ് നിലയിലെ വ്യത്യാസങ്ങള്‍ കാണിക്കുന്നത്. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായിരുന്നെങ്കിൽ ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ബി ജെ പി ഒപ്പത്തിനൊപ്പം എത്തി.40% വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ ആം ആദ്മി വീണ്ടും മുന്നിൽ കയറി.
മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ദില്ലി ഭരിക്കുന്നത് ആംആദ്മിയാണെങ്കിലും പതിനഞ്ച് വർഷമായി ദില്ലിയിലെ മൂന്ന് മുൻസിപ്പല്‍ കോർപ്പറേഷനുകളും ഭരിക്കുന്നത് ബിജെപിയാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് കേന്ദ്രസർക്കാർ മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒറ്റ മുൻസിപ്പല്‍ കോർപ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആർക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍. എങ്കിലും ആപ് ഓഫീസുകളിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു.