സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നു. അന്വേഷണ സംഘം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നൽകി. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാവർക്കും എതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും, ഒരാളെ പോലും വിട്ടു പോകാതെ കേസന്വേഷണo പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതി അഖിലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഈ കേസിൽ ആകെ ഏഴുപേർ അറസ്റ്റിലായി. ആത്മഹത്യാ പ്രേരണ, മർദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിക്കുകയാണ്.