രാജ്യത്ത് തേയില ഉല്‍പ്പാദനത്തില്‍ വീണ്ടും മികച്ച മുന്നേറ്റം. ഓരോ വര്‍ഷം കഴിയുന്തോറും തേയില ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മുന്‍ വര്‍ഷത്തേക്കാള്‍ ഇക്കുറി തേയില ഉല്‍പ്പാദനത്തില്‍ 12.06 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ചായ പ്രേമികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, തേയില ഉല്‍പ്പാദനത്തിലും മികച്ച പ്രകടനമാണ് രാജ്യം കാഴ്ച വെക്കുന്നത്. ഈ വര്‍ഷം ഇതുവരെ 182.84 ദശലക്ഷം കിലോഗ്രാം തേയിലയാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ മാസം കൂടി കഴിയുന്നതോടെ ഈ കണക്കുകള്‍ വീണ്ടും ഉയരുന്നതാണ്. തേയില ഉല്‍പ്പാദനത്തില്‍ ഇത്തവണയും ഒന്നാമത് എത്തിയിരിക്കുന്നത് ആസാമാണ്. രാജ്യത്തെ ഏറ്റവും അധികം തേയില ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായ ആസാം ഇത്തവണ 104.26 ദശലക്ഷം കിലോഗ്രാമാണ് ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ തേയില ഉല്‍പ്പാദനത്തിന്റെ പകുതിയിലധികം സംഭാവന ചെയ്യുന്നത് ആസാം തന്നെയാണ്. 2022-ല്‍ 90.72 ദശലക്ഷം കിലോയാണ് ആസാമില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചത്. ഇക്കുറി ഗ്രീന്‍ ടീ ഉല്‍പ്പാദനവും വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 2022-ലെ 78.19 ദശലക്ഷത്തില്‍ നിന്നും ഇത്തവണ 95.24 ദശലക്ഷമാണ് ഗ്രീന്‍ ടീക്കായുളള തേയില ഉല്‍പ്പാദിപ്പിച്ചത്.