എ.ആര്‍. മുരുകദോസും സല്‍മാന്‍ ഖാനും ഒന്നിക്കുന്നു. ‘സിക്കന്ദര്‍’ എന്നാണ് സിനിമയുടെ പേര്. വന്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സാജിദ് നദിയാദ്വാലയാണ്. നാല് വര്‍ഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. മുരുകദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ല്‍ സൊനാക്ഷി സിന്‍ഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുകദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം. 2020ല്‍ റിലീസ് ചെയ്ത രജനികാന്ത് ചിത്രം ‘ദര്‍ബാറി’നു ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘സിക്കന്ദര്‍’. ‘കിക്ക്’, ‘ജുദ്വാ’, ‘മുജ്സെ ഷാദി കരോഗി’ തുടങ്ങിയ ചിത്രങ്ങളിലെ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും സാജിദ് നദിയാദ്വാലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘സിക്കന്ദര്‍’. ബോക്സ് ഓഫീസില്‍ 100 കോടി കടന്ന ‘ഗജിനി’യിലൂടെ എആര്‍ മുരുഗദോസ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചു. അക്ഷയ് കുമാറിന്റെ ‘ഹോളിഡേ: എ സോള്‍ജിയര്‍ ഈസ് നെവര്‍ ഓഫ് ഡ്യൂട്ടി’ എന്ന ചിത്രവും അദ്ദേഹം ഹിന്ദിയില്‍ സംവിധാനം ചെയ്തിട്ടുണ്ട്.