ദില്ലി തീന്മൂർത്തി ഭവനില്‍ നരേന്ദ്രമോദിക്ക് മ്യൂസിയമൊരുങ്ങുന്നു. ഈ മാസം 15നകം മ്യൂസിയം ജനങ്ങൾക്ക് തുറന്നുനൽകാനൊരുങ്ങുകയാണ് അധികൃതർ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിതെന്ന് കോൺഗ്രസ് പരിഹസിച്ചു. 16 വർഷം ജവഹർ ലാല്‍ നെഹ്റു താമസിച്ച തീൻമൂർത്തി ഭവൻ, അദ്ദേഹത്തിന്റെ എഴുപത്തഞ്ചാം ജൻമദിനത്തിലാണ് വീട് മ്യൂസിയമായി രാജ്യത്തിന് സമർപ്പിക്കുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് പിന്നാലെ നവീകരിച്ച് പേരുമാറ്റി ഇത് പ്രധാനമന്ത്രി സംഗ്രഹാലയമാക്കി. 2000 ചതുരശ്ര അടിയിൽ പുതിയ കെട്ടിടത്തില്‍ മോദിക്കായി വൻ ഗാലറിയാണ് ഒരുങ്ങുന്നത്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേൽനോട്ടത്തിലാണ് ഗാലറി നിർമ്മാണം.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan