എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ. കേസിലെ മുഖ്യ ആസൂത്രകനായ സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. സുഹൈൽ കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായി ആണെന്നാണ് വിവരം. എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ രണ്ടുപേരെയായിരുന്നു അറസ്റ്റ് ചെയ്തത്. ബോംബ് എറിഞ്ഞ ജിതിൻ ഇയാൾക്ക് സഹായം ഒരുക്കിയ ടി.നവ്യ എന്നിവരെയായിരുന്നു നേരത്തെ അറസ്റ്റ് ചെയ്തത്. രണ്ടുപേരും യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നു. സുഹൈൽ ഷാജഹാനാണ് ബോംബ് എകെജി സെന്ററിന് നേരെ എറിയാൻ ഇവരെ പ്രേരിപ്പിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.