മൂന്നടി ഉയരമുള്ള ഒരു യുവാവ്. തന്റെ അതേ ഉയരമുള്ള ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു മൂന്നടിക്കാരന്റെ സ്വപ്നം. ഒടുവില്‍ ആ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇപ്പോള്‍ ആ യുവാവ്. അങ്ങനെയൊരു യുവതിയെ യുവാവ് കണ്ടെത്തി. രാജസ്ഥാനിലെ ജോധ്പൂരില്‍ ഇരുവരും വിവാഹിതരായി. വിവാഹത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. റിഷഭ് എന്നാണ് യുവാവിന്റെ പേര്. യുവതിയുടെ പേര് സാക്ഷി. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യുവാവ് ജോലി അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. യുവതി എംബിഎ ബിരുദധാരിയാണ്.
കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ഇരുവരും ചേര്‍ന്ന് ‘മിനി കപ്പിള്‍’ എന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടും തുടങ്ങി. ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും അതില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. അതോടെ സോഷ്യല്‍ മീഡിയയില്‍ അനേകം ആരാധകരായി. മനോഹരമായ വീഡിയോകള്‍ക്ക് അനേകായിരം പേരാണ് ഈ കുഞ്ഞു ദമ്പതികള്‍ക്ക് ആശംസകളര്‍പ്പിച്ചത്.
മൂന്നടിക്കാരന് സ്വപ്നസാക്ഷാത്കാരം
![മൂന്നടിക്കാരന് സ്വപ്നസാക്ഷാത്കാരം 1 cover 4](https://dailynewslive.in/wp-content/uploads/2023/02/cover-4-1200x675.jpg)