ഇറാൻ പിടിച്ചെടുത്ത കപ്പലിൽ തൃശൂർ സ്വദേശിനി ആന്റസ ജോസഫ് (21) എന്ന യുവതിയും. പുതിയ വീട്ടിലെ താമസത്തിന് മകൾ എത്താനിരിക്കയാണ് ഇറാന് സൈന്യം കപ്പൽ പിടിച്ചെടുത്തത്തെന്ന് ആന്റസയുടെ അച്ഛന് ബിജു പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ആന്റസ ജോസഫ് വീട്ടുകാരുമായി അവസാനം സംസാരിച്ചത്. ഇന്ന് കമ്പനി അധികൃതർ ബന്ധപ്പെട്ടപ്പോൾ മകൾ സുരക്ഷിതയണെന്ന് അറിയിച്ചുവെന്നും അച്ഛന് പറഞ്ഞു. എത്രയും വേഗം എല്ലാവരെയും മോചിപ്പിക്കുവാൻ സർക്കാർ ഇടപെടണമെന്നും ബിജു എബ്രഹാം പറഞ്ഞു.
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ തൃശൂർ സ്വദേശിനിയും
