ഉപഭേക്താക്കളുടെ വലിയ ശൃംഖല കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന പുതിയ എ.ഐ മോഡലുമായി ഓപ്പണ്‍ എ.ഐ രംഗത്ത്. ജി.പി.ടി-40 മിനി എന്ന പുതിയ എ.ഐ മോഡലുമായാണ് മൈക്രോസോഫ്റ്റ് കമ്പനിയായ ഓപ്പണ്‍ എ.ഐ വരുന്നത്. നിലവില്‍ എ.ഐ വിപണിയിലെ മുന്‍നിരക്കാരായ ഓപ്പണ്‍ എ.ഐക്ക് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ പുതിയ മോഡല്‍ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. വിലക്കുറവും എളുപ്പത്തില്‍ ഉപയോഗിക്കാനാവുമെന്നതും ഈ മോഡലിനെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രിയപ്പെട്ടതാക്കും. കടുത്ത വ്യാപാര മല്‍സരം നടക്കുന്ന എ.ഐ വിപണിയെ ജി.പി.ടി-40 മിനിയുടെ വരവ് കൂടുതല്‍ സജീവമാക്കും. നിലവില്‍ ഓപ്പണ്‍ എ.ഐക്കാണ് വിപണിയില്‍ ആധിപത്യം. മെറ്റയും ഗൂഗിളുമാണ് പ്രധാന എതിരാളികള്‍. ഈ രണ്ട് കമ്പനികളുടെയും മോഡലുകളെ പിന്തള്ളുന്ന സാങ്കേതിക ശേഷിയുമായാണ് ജി.പി.ടി-40 മിനി വിപണിയില്‍ എത്തിയിട്ടുള്ളത്. ജി.പി.ടി 3.5 ടര്‍ബോയേക്കള്‍ അറുപത് ശതമാനം വിലക്കുറവിലാണ് ജി.പി.ടി-40 മിനി അവതരിപ്പിച്ചിട്ടുള്ളത്. ജി.പി.ടി-4 നേക്കാള്‍ ചാറ്റ് പെര്‍ഫോമെന്‍സും ഉണ്ട്. കൂടുതല്‍ ലോക ഭാഷകളില്‍ ഉപയോഗിക്കാമെന്നത് ജി.പി.ടി-40 മിനിയുടെ പ്രത്യേകതയായി ഓപ്പണ്‍ എ.ഐ ചൂണ്ടിക്കാട്ടുന്നു.