ബ്രസയുടെ സ്പെഷല്‍ എഡിഷന്‍ മോഡല്‍ അര്‍ബനോ പുറത്തിറക്കി മാരുതി സുസുക്കി. 8.49 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന അര്‍ബനോ എഡിഷനില്‍ കുറഞ്ഞ വിലയില്‍ പലതരം ആസെസറികളും മാരുതി സുസുക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ട്രിലെവല്‍ എല്‍എക്സ്ഐ മിഡ്ലെവല്‍ വിഎക്സ്ഐ മോഡലുകളില്‍ മാത്രമാണ് ബ്രസ അര്‍ബനോ എഡിഷന്‍ ലഭ്യമാവുക. എല്‍എക്സ്ഐ, വിഎക്സ്ഐ മോഡലുകളുടെ ആസസറികള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് അര്‍ബനോ എഡിഷന്റെ വരവ്. പിന്നില്‍ പാര്‍ക്കിങ് ക്യാമറ, ടച്ച് സ്‌ക്രീന്‍, സ്പീക്കറുകള്‍, ഫ്രണ്ട് ഫോഗ് ലാംപ് കിറ്റ്, ഫോഗ് ലാംപ് ഗാര്‍ണിഷ്, ഫ്രണ്ട് ആന്റ് റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, ഫ്രണ്ട് ഗ്രില്‍ ക്രോം ഗാര്‍ണിഷ്, ബോഡി സൈഡ് മോള്‍ഡിങ്, വീല്‍ ആര്‍ക്ക് കിറ്റ് എന്നിവയാണ് ബ്രസ എല്‍എക്സ്ഐ അര്‍ബനോ എഡിഷനില്‍ ഉണ്ടാവുക. ഈ ആസസറികള്‍ പ്രത്യേകമായി വാങ്ങിയാല്‍ 52,370 രൂപയും ഒരുമിച്ച് കിറ്റായി വാങ്ങിയാല്‍ 42,000 രൂപയും വരുന്നത് അര്‍ബനോ എഡിഷന്‍ പാക്കേജില്‍ 15,000 രൂപക്കാണ് നല്‍കുന്നത്. പിന്‍ ക്യാമറ, ഫോഗ് ലാംപ്, സ്പെഷല്‍ ഡാഷ്ബോര്‍ഡ് ട്രിം, ബോഡി സൈഡ് മോള്‍ഡിങ്, വീല്‍ ആര്‍ക് കിറ്റ്, മൈറ്റല്‍ സില്‍ ഗാര്‍ഡ്സ്, രജിസ്ട്രേഷന്‍ പ്ലേറ്റ് ഫ്രെയിം, 3ഡി ഫ്ളോര്‍ മാറ്റ് എന്നിവയാണ് അര്‍ബനോ എഡിഷന്‍ വിഎക്സ്ഐ മോഡലിലെത്തുന്നത്. ഇവയെല്ലാം ഓരോന്നായി വാങ്ങുമ്പോള്‍ 26,149 രൂപ വരുമെങ്കില്‍ കിറ്റായി വാങ്ങുമ്പോള്‍ 18,500 രൂപ വരും. അതേസമയം അര്‍ബനോ എഡിഷന്‍ 3,500 രൂപക്കാണ് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നത്. പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ അര്‍ബനോ എഡിഷന്‍ എത്തുന്നുണ്ട്. മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്. നിലവില്‍ 8.34 ലക്ഷം മുതല്‍ 14.14 ലക്ഷം രൂപ വരെയാണ് മാരുതി ബ്രസയുടെ വില. ഈ മാസം 25,000 രൂപ വരെ പ്രത്യേക ഇളവുകളുണ്ട്.